പഞ്ചായത്ത്

പഞ്ചായത്ത് എന്നത് പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുടെ ഭരണകാര്യങ്ങൾ നിർവ്വഹിക്കുന്നതിനായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ കൂട്ടായ്മയാണ്. ഒരു ഗ്രാമപഞ്ചായത്തിനെ സംബന്ധിച്ചിടത്തോളം, അതൊരു ഗ്രാമസഭയുടെ തീരുമാനങ്ങളെ നടപ്പിലാക്കുകയും ദൈനംദിന ഭരണം നടത്തുകയും ചെയ്യുന്ന പ്രധാന സമിതിയാണ്.പഞ്ചായത്തിന്റെ പ്രധാന ഘടകങ്ങൾ ഇവയാണ്: പ്രസിഡന്റ് : പഞ്ചായത്തിന്റെ തലവനാണ്. യോഗങ്ങളിൽ അധ്യക്ഷത വഹിക്കുകയും പഞ്ചായത്തിന്റെ മൊത്തത്തിലുള്ള പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും ചെയ്യുന്നു. വൈസ് പ്രസിഡന്റ് : പ്രസിഡന്റിന്റെ അഭാവത്തിൽ ചുമതലകൾ വഹിക്കുന്നു. വാർഡ് മെമ്പർമാർ : പഞ്ചായത്തിലെ ഓരോ വാർഡിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികൾ. സ്റ്റാൻഡിങ് കമ്മിറ്റികൾ: തീരുമാനങ്ങൾ എളുപ്പമാക്കുന്നതിനായി, ധനകാര്യം, വികസനം, ക്ഷേമം,ആരോഗ്യം വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങൾക്കായി രൂപീകരിക്കുന്ന ഉപസമിതികളാണിത്.

നാഗജ്യോതി ഭാസ്കര്‍

പ്രസിഡന്റ്

നിമ്മി എലിസബത്ത്

വൈസ് പ്രസി‍ഡണ്ട് & ചെയർമാൻ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

ഷിജി സുരേഷ്

ചെയര്‍മാന്‍,വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി

ജിമ്മി ജോര്‍ജ്ജ്

ചെയര്‍മാന്‍ , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി

പരമേശ്വരി ആര്‍

ചെയര്‍മാന്‍ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിററി

അനില്‍കുമാര്‍ ആര്‍

അസി. സെക്രട്ടറി, ഉടുമ്പന്‍ചോല ഗ്രാമ പ‍‍ഞ്ചായത്ത് (സെക്രട്ടറിയുടെ പൂര്‍ണ്ണ അധിക ചുമതല)

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

സ്ഥലം : ഉടുമ്പന്‍ചോല താലൂക്ക്,  ഇടുക്കി ജില്ല,  കേരളം., വാര്‍ഡുകള്‍ : 14, നിയമസഭാ മണ്ഡലം : ഉടുമ്പന്‍ചോല, ലോകസഭാ മണ്ഡലം : ഇടുക്കി, വില്ലേജുകള്‍ : ഉടുമ്പന്‍ചോല, പാറത്തോട്, ചതുരംഗപ്പാറ, ആകെ ജനസംഖ്യ (2011) : 14057, വിസ്തീർണ്ണം : 84.00 ച.കി. 

K-SMART App

K-SMART - Mobile App

Download Now

decorative icons

ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

പഞ്ചപാണ്ഡവന്‍മാര്‍ വനവാസക്കാലത്ത് ചതുരംഗം കളിച്ച പാറയാണ് ഈ പഞ്ചായത്ത് അതിര്‍ത്തിയിലുള്ള ചതുരംഗപ്പാറ എന്ന് സ്ഥലത്തിന്റെ ഐതിഹ്യമായി പഴമക്കാര്‍ പറയുന്നു. ഈ പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളുടെ പേരുകള്‍ എല്ലാം തന്നെ പുരാണങ്ങളുമായി ബന്ധപ്പെട്ടുകിടക്കുന്നു. ആദിവാസികള്‍ ഇവിടെ കുടിയേറിപ്പാര്‍ത്തത് വിലപിടിപ്പുള്ള വനവിഭവങ്ങള്‍ സുലഭമായി ലഭിക്കുന്നതുകൊണ്ടും ഭക്ഷണത്തിന് ആവശ്യമായ കാട്ടുകിഴങ്ങുകളും, കായ്കനികളും വനജീവികളായ മാന്‍, കേഴ, കാട്ടുപോത്ത്, കാട്ടുപന്നി തുടങ്ങിയ മൃഗങ്ങളെ യഥേഷ്ടം വേട്ടയാടാന്‍ ലഭിക്കുന്നതുകൊണ്ടും ആയിരുന്നു. ആ കാലഘട്ടത്തിലും വനസമ്പത്തുകളായ തേന്‍, കുന്തിരിക്കം, മൃഗങ്ങളുടെ തുകല്‍, കാട്ടുകുരുമുളക്, കാട്ടുമഞ്ഞള്‍, ഏലക്കായ്, അപൂര്‍വ്വങ്ങളായ ഔഷധസസ്യങ്ങള്‍ തുടങ്ങിയവ ശേഖരിച്ച് തമിഴ്നാട്ടില്‍ കൊണ്ടുപോയി വിറ്റഴിച്ചിരുന്നു. അവര്‍ തമിഴ്നാടുമായി ബന്ധപ്പെടുന്നതിന് ഉപയോഗിച്ചിരുന്ന കാട്ടുപാതകള്‍ ഇപ്പോഴും ജനങ്ങള്‍...

കൂടുതൽ വായിക്കുക