ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
പഞ്ചപാണ്ഡവന്മാര് വനവാസക്കാലത്ത് ചതുരംഗം കളിച്ച പാറയാണ് ഈ പഞ്ചായത്ത് അതിര്‍ത്തിയിലുള്ള ചതുരംഗപ്പാറ എന്ന് സ്ഥലത്തിന്റെ ഐതിഹ്യമായി പഴമക്കാര്‍ പറയുന്നു. ഈ പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളുടെ പേരുകള്‍ എല്ലാം തന്നെ പുരാണങ്ങളുമായി ബന്ധപ്പെട്ടുകിടക്കുന്നു. ആദിവാസികള്‍ ഇവിടെ കുടിയേറിപ്പാര്‍ത്തത് വിലപിടിപ്പുള്ള വനവിഭവങ്ങള്‍ സുലഭമായി ലഭിക്കുന്നതുകൊണ്ടും ഭക്ഷണത്തിന് ആവശ്യമായ കാട്ടുകിഴങ്ങുകളും, കായ്കനികളും വനജീവികളായ മാന്‍, കേഴ, കാട്ടുപോത്ത്, കാട്ടുപന്നി തുടങ്ങിയ മൃഗങ്ങളെ യഥേഷ്ടം വേട്ടയാടാന്‍ ലഭിക്കുന്നതുകൊണ്ടും ആയിരുന്നു. ആ കാലഘട്ടത്തിലും വനസമ്പത്തുകളായ തേന്‍, കുന്തിരിക്കം, മൃഗങ്ങളുടെ തുകല്‍, കാട്ടുകുരുമുളക്, കാട്ടുമഞ്ഞള്‍, ഏലക്കായ്, അപൂര്‍വ്വങ്ങളായ ഔഷധസസ്യങ്ങള്‍ തുടങ്ങിയവ ശേഖരിച്ച് തമിഴ്നാട്ടില്‍ കൊണ്ടുപോയി വിറ്റഴിച്ചിരുന്നു. അവര്‍ തമിഴ്നാടുമായി ബന്ധപ്പെടുന്നതിന് ഉപയോഗിച്ചിരുന്ന കാട്ടുപാതകള്‍ ഇപ്പോഴും ജനങ്ങള്‍...
കൂടുതൽ വായിക്കുക